ഒമാനിൽ ആദ്യമായി ഡ്രോൺ ഫുഡ് ഡെലിവറി സർവീസ് ആരംഭിച്ചു. രാജ്യത്തിന്റെ പ്രമുഖ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ തലബാത്ത് യു വി എൽ റോബോട്ടിക്സുമായി സഹകരിച്ചാണ് പുതിയ സേവനം തുടങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ മസ്കറ്റിലായിരിക്കും ഈ സേവനം ലഭ്യമാകുക. ശേഷം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും.
താലിബാത്തിന്റെ ഡ്രോൺ മുഖേനയുള്ള ആദ്യത്തെ വാണിജ്യ ഭക്ഷ്യവിതരണമാണിത്. അതേസമയം ഒരു പ്രത്യേക സ്ഥലത്തേക്ക് കൂടുതൽ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഈ സംവിധാനം ഉപകാരപ്രദമാകുമെന്ന് ഒമാൻ തലബാത്തിന്റെ മാനേജിങ് ഡയറക്ടർ മുഹമ്മദ് സൗറോബ് പറഞ്ഞു. രാജ്യത്തെ ഭക്ഷ്യ വിതരണ മേഖലയിൽ ഭാവി നൂതന സാങ്കേതിക വിദ്യയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.