പ്ലാസ്റ്റിക് ബാഗ് ഇറക്കുമതി ഒമാനില്‍ നിരോധനം നിരോധിച്ചു. ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഇറക്കിയ ഉത്തരവ് പ്രകാരം ഇന്നലെ മുതൽ നിയമം പ്രാബല്യത്തിൽ വന്നു.
ഇനി മുതല്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പ്ലാസ്റ്റിക് ബാഗുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. നിയമം ലംഘിച്ചാല്‍ 1000 റിയാല്‍ പിഴ ഈടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകുമെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഒമാനില്‍ ഒരു വട്ടം മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ചിരുന്നു.