പത്തനംതിട്ട മൈലപ്രയില്‍ വൃദ്ധനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍. മൈലപ്ര സ്വദേശിയായ ജോര്‍ജ് ഉണ്ണുണിയാണ് മരിച്ചത്. 73 വയസായിരുന്നു.
മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിലെ മാലയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
വായില്‍ തുണി തിരുകി കൈയ്യും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടയിലെ സിസിടിവി ഹാര്‍ഡ് ഡിസ്കും കാണാതായിട്ടുണ്ട്.
മൈലപ്ര ബാങ്കിന്റെ സെക്രട്ടറിയുടെ പിതാവാണ് മരിച്ച ജോര്‍ജ്. എല്ലാ ദിവസവും ആറ് വൈകീട്ട് ആറ് മണിയോടെ കടയടച്ച് പോകാറാണ് പതിവ്. ജോര്‍ജിനെ കൂട്ടാന്‍ കൊച്ചുമകന് കടയില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.