ഒഡീഷ ട്രെയിന്‍ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തീവാരിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സിമിതിയെ നയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന കവച് എന്ന സംവിധാനമില്ലാതെ ഒരു ട്രെയിനും പുറത്തിറക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എതിരെ ട്രെയിന്‍ വരുമ്പോള്‍ ട്രെയിന്‍ താനെ നില്ക്കുന്ന സംവിധാനമാണ് കവച്. 20232 മാര്‍ച്ച് മുതലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ എല്ലാ ട്രെയിനുകൡും ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
അതേസമയം ലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് അപകടമുണ്ടായതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് പറഞ്ഞു.
അതേസമയം മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ ബോഗികള്‍ പാളത്തില്‍ നിന്ന് നീക്കിത്തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ ഒരു ലൈനില്‍ മാത്രം ഗതാഗതം തുടങ്ങാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.