ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ സമുദ്ര പേടകം തകര്‍ന്ന് അഞ്ച് യാത്രക്കാരും മരിച്ചതായി ഓഷ്യന്‍ ഗേറ്റ് സ്ഥിരീകരണം. ടൈറ്റാനിക് അവശിഷ്ടങ്ങള്‍ക്ക് സമീപം പുതിയ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചു.
തങ്ങളുടെ സിഇഒ സ്റ്റോക്റ്റണ് റഷ്, യാത്രക്കാരായ ഷഹ്സാദ ദാവൂദ്, മകന് സുലേമാന് ദാവൂദ്,, ഹാമിഷ് ഹാര്‍ഡിംഗ്, പോള്‍ ഹെന്റി നാര്‍സലെ എന്നിവരെ നഷ്ടപ്പെട്ടതായി ഓഷ്യന്‍ ഗേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 20 മുതല്‍ സമുദ്രാന്തര്‍ ഭാഗത്ത് തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെരച്ചിലിനൊടുവിലാണ് ടൈറ്റാനികിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് മറ്റൊരു പേടകത്തിന്റെ അവശിഷ്ടം കൂടി കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചവരെ പിടിച്ച് നില്‍ക്കാനുള്ള ഓക്സിജന്‍ മാത്രമായിരിക്കും പേടകത്തില്‍ ഉണ്ടായിരിക്കുക എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
എന്നാല്‍ ലഭിച്ച വിവരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിദൂര നിരീക്ഷണ റോബോട്ടുകള്‍ കടലിന്റെ അടിത്തട്ടിലിറക്കിയും പരിശോധന തുടരുകയാണ്. തെരച്ചിലിനിടെ പലതവണ കടലിന്റെ അടിത്തട്ടില്‍നിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഞായറാഴ്ചയാണ് അവശിഷ്ടങ്ങള്‍ കാണാന്‍ സാഹസിക യാത്രക്കാരെയും വഹിച്ച് ടൈറ്റന് കടലിന്റെ അടിത്തട്ടിലേക്ക് പുറപ്പെട്ടത്. 2021ലും 22ലും സമാന ദൗത്യം ടൈറ്റന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇക്കുറി യാത്ര പുറപ്പെട്ട് ഒരു മണിക്കൂര്‍ 45 മിനുട്ട് കഴിഞ്ഞപ്പോഴേക്കും മദര്‍ഷിപ്പ് പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. അഞ്ച് യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം തെരച്ചിലിനിടെ പലതവണ കടലിന്റെ അടിത്തട്ടില്‍നിന്ന് ശബ്ദം കേട്ടെങ്കിലും ഇത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.