കെ.എസ്.ആര്.ടി.സി ബസില്‍ വെച്ച് യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റില്‍ ആയത്.
ബുധനാഴ്ച രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അങ്കമാലിയില്‍ വെച്ചായിരുന്നു സംഭവം. പിടിയിലായ സവാദ് യുവതിയുടെ മുന്നില്‍ വെച്ച് സ്വയം ഭോഗം ചെയ്തെന്ന് യുവതി പരാതിപ്പെട്ടു.
അങ്കമാലിയില്‍ വെച്ചാണ് ഇയാള്‍ ബസില്‍ കയറുന്നത്. സ്ത്രീകളുടെ സീറ്റില്‍ രണ്ട് പേരുടെയും നടുവില്‍ ആയി ഇരുന്ന ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി സാക്ഷി പറയുന്നതിനായി മറ്റൊരു നിയമവിദ്യാര്‍ത്ഥിയും സഹായിച്ചതായി യുവതി വ്യക്തമാക്കി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ അടുത്ത് വെച്ചായിരുന്നു സംഭവം. പൊലീസില്‍ വിവരം അറിയിക്കുന്നതിനായി ബസ് നിര്‍ത്തിയപ്പോള്‍ കണ്ടക്ടറെ തള്ളി മാറ്റി ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി ഓടി. എയര്‍പോര്‍ട്ട് സിഗ്നലില്‍ വെച്ച് പിറകെ ഓടിയ ബസ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.