പത്തനംതിട്ടയില്‍ ഭാര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് വ്യാജ മൊഴി നല്കി അറസ്റ്റിലായ അഫ്സാനയെ ജാമ്യത്തില്‍വിട്ടു. അട്ടക്കുളങ്ങര ജയിലില്‍ നിന്നാണ് പുറത്തിറങ്ങിയത്.
കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊലപ്പെടുത്തിയെന്നും കുഴിച്ചിട്ടുവെന്നുമായിരുന്നു അഫ്സാന പൊലീസിന് നല്കിയ മൊഴി.
അഫ്സാനയ്ക്ക് എതിരെ എടുത്ത കേസില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ട് പോകുമെന്നാണ് പൊലീസ് എടുത്ത തീരുമാനം.
ഒന്നര വര്‍ഷം മുമ്പാണ് നൗഷാദിനെ കാണാതായത്. കേസില്‍ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ അടുത്ത ദിവസം തൊടുപുഴയില്‍ വെച്ച് ഇയാളെ കണ്ടെത്തുകയായിരുന്നു. ഭാര്യയുയമായി ഉള്ള തര്‍ക്കത്തിലാണ് നാടുവിട്ടതെന്നും തിരിച്ചുവരാന്‍ താത്പര്യം ഇല്ലെന്നുമായിരുന്നു നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞത്.