കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ എന്‍.സി.കെ ടൂറിസ്റ്റ് ഹോമിലാണ് പേരാമ്പ്ര സ്വദേശി ഷംസുദ്ദീനെ (38) വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ സ്വയം വെടിവെച്ചതാണെന്നാണ് സൂചന. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോഡ്ജില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഷംസുദ്ദീനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം ആരംഭിച്ചിരുന്നു.

പൊലീസ് എത്തി ലോഡ്ജിന്റെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ആണ് ഇയാളെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഷംസുദ്ദീനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷംസുദ്ദീന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
