ദുബൈ: യുഎഇയിലേക്ക് കുടിയേറുന്ന ഭൂരിപക്ഷം പ്രവാസികളുടേയും വലിയൊരു ആവശ്യവും ആഗ്രഹവുമാണ് അവിടെ ഡ്രൈവിംഗ് ലൈസൻസ് നേടിയെടുക്കുക എന്നത്. യുഎഇ ഡ്രൈവിംഗ് ലൈസൻസിന് ആർക്കും അപേക്ഷിക്കാമെങ്കിലും നിരവധി പരിശോധനകളും നടപടികളും പൂർത്തിയാക്കി വേണം ഡ്രൈവിംഗ് ടെസ്റ്റിന് അനുമതി നേടിയെടുക്കാൻ.
അതേസമയം ചില രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് സ്വന്തം നാട്ടിലെ ലൈസൻസ് വച്ച് യുഎഇയിൽ വാഹനമോടിക്കാം. ഇവർക്ക് യുഎഇ ഡ്രൈവിംഗ് ലൈസൻസ് പ്രത്യേകമായി നേടിയെടുക്കേണ്ടതിന്റെ ആവശ്യമില്ല. യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ പട്ടിക പ്രകാരം ലോകത്തെ 43 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് റെസിഡൻസ് പെർമിറ്റും ഡ്രൈവിംഗ് ലൈസൻസും സമർപ്പിച്ച് യുഎഇ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാം. എന്നാൽ
യുഎഇയിലേക്ക് ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തുന്ന ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ഈ പട്ടികയിൽ ഇല്ല എന്നതാണ് കൗതുകകരം.
യുഎഇയിൽ ടെസ്റ്റില്ലാതെ ഡ്രൈവ് ചെയ്യാവുന്ന വിദേശികൾ
എസ്റ്റോണിയ
അൽബേനിയ
പോർച്ചുഗൽ
ചൈന
ഹംഗറി
ഗ്രീസ്
ഉക്രെയ്ൻ
ബൾഗേറിയ
സ്ലോവാക്
സ്ലോവേനിയ
സെർബിയ
സൈപ്രസ്
ലാത്വിയ
ലക്സംബർഗ്
ലിത്വാനിയ
മാൾട്ട
ഐസ്ലാൻഡ്
മോണ്ടിനെഗ്രോ
അമേരിക്കൻ ഐക്യനാടുകൾ
ഫ്രാൻസ്
ജപ്പാൻ
ബെൽജിയം
സ്വിറ്റ്സർലൻഡ്
ജർമ്മനി
ഇറ്റലി
സ്വീഡൻ
അയർലൻഡ്
സ്പെയിൻ
നോർവേ
ന്യൂസിലാന്റ്
റൊമാനിയ
സിംഗപ്പൂർ
ഹോങ്കോംഗ്
നെതർലാൻഡ്സ്
ഡെൻമാർക്ക്
ഓസ്ട്രിയ
ഫിൻലാൻഡ്
യുണൈറ്റഡ് കിംഗ്ഡം
ടർക്കി
കാനഡ
പോളണ്ട്
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ