ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇഷ്ടതാരങ്ങളുടെ കട്ടൗട്ട് ഉയർത്താനുള്ള മത്സരത്തിലാണ് ആരാധകർ. കോഴിക്കോട് പുല്ലാവൂരിൽ നദിയില്‍ ഉയർത്തിയ അർജന്റീന താരം ലയണൽ മെസ്സിയുടെ 30 അടിയുള്ള കൂറ്റൻ കട്ടൗട്ട് ആഗോള വൈറലായിരുന്നു. എന്നാൽ ഇത് കണ്ട് ബ്രസീൽ ഫാൻസ് അടങ്ങിയിരുന്നില്ല. അവർ മെസിയുടെ കട്ടൗട്ടിന് സമീപം നെയ്മറിന്റെ 40 അടിയുള്ള ഭീമൻ കട്ടൗട്ട് ഉയർത്തിയിക്കുകയാണിപ്പോൾ.
മെസിയുടെ കട്ടൗട്ട് വച്ചതിനുശേഷം അർജന്റീനയിലെ മാധ്യമങ്ങളിലടക്കം പുല്ലാവൂർ ഗ്രാമത്തിലെ മെസ്സി ആരാധകരുടെ റിപ്പോർട്ടുകളും വീഡിയോകളും വന്നിരുന്നു. അതിലും വലിയ കട്ടൗട്ട് ഉയർത്തിയതോടെ നെയ്മർ ഫാൻസും ശ്രദ്ധേയമാവുകയാണ്. ബ്രസീൽ ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്.
നവംബർ 20നാണ് ഖത്തറില്‍ ലോകകപ്പ് ഫുട്ബോളിനു തുടക്കമാകുന്നത്. 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ലോകകപ്പിൽ അർജന്റീനയുടെ ആദ്യ പോരാട്ടം. സൗദി, മെക്സിക്കോ, പോളണ്ട് ടീമുകൾക്കൊപ്പം ഗ്രൂപ്പ് സിയിലാണ് അർജന്റീന കളിക്കേണ്ടത്. 25ന് സെർബിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. സ്വിറ്റ്സർലൻഡ്, കാമറൂൺ, സെർബിയ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണു ബ്രസീൽ.
World cup war at Kerala, Pullavur@FIFAWorldCup @FIFAcom @Goal_India @CBF_Futebol @Sports18 @433 @TyCSports pic.twitter.com/CpOzdhfD96
— Achilleus???? (@aeiouyi) November 3, 2022