കാലങ്ങൾക്കിപ്പുറം എഴുതിച്ചേർക്കപ്പെടേണ്ട ചരിത്രമാണ് കടന്ന് പോയ ഓരോ വർഷവും. ആപത്ഘട്ടങ്ങളെ നിഷ്പ്രയാസം തരണം ചെയ്യുകയും കോവിഡിനെയും പ്രളയത്തെയും അതിജീവിക്കുകയും ചെയ്ത ഒരു മഹത് ജനതയുടെ പുതിയ പുലരിയാണിത്, പുനർജ്ജന്മമാണിത്. പുതുവർഷം പലരുടെയും പുതിയ തീരുമാനങ്ങളുടെ ദിവസമാണ്. പലർക്കും പുതിയ പ്രതീക്ഷകളുടെ ദിവസമാണ്. മറ്റു പലർക്കും ഓർമകളുടെ ദിവസമാണ്. ചിലർക്ക് പക്ഷെ അത് നഷ്ടങ്ങളുടെ ദിവസമായിരിക്കും. ചിലർക്കത് വരാനിരിക്കുന്ന നേട്ടങ്ങളുടെയും.
2023 ആദ്യം പിറന്നത് പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്. വൈകിട്ട് ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് കിരിബാത്തി ദ്വീപില്‍ ലോകം പുതുവര്‍ഷത്തെ വരവേറ്റു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ സമോവ, ടോംഗ ദ്വീപുകളിലും നവവത്സരമെത്തി. നാലരയോടെ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് 2023നെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി മാറി.
തലസ്ഥാന നഗരിയിലും കൊച്ചിയിലുമുൾപ്പെടെ എല്ലാ ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളില്‍ പുതുവര്‍ഷ ആഘോഷം ഗംഭീരമായി ആഘോഷിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയിലും ചെറായി ബീച്ചിലും കോവളത്തുമാണ് ആഘോഷം തകൃതിയായി നടന്നത്. കൂടാതെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് പുതുവത്സര ആശംസകൾ നേര്‍ന്നു.
സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ പ്രതീക്ഷിക്കാം. ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി പരാജയപ്പെടുത്താമെന്നും അതിനായി കൂടുതല്‍ കരുത്തോടെ ഏവരും ഒരുമിച്ച് നീങ്ങാമെന്നും മുഖ്യമന്ത്രിയുടെയും പുതുവത്സര സന്ദേശത്തിൽ പറയുന്നു.