യുഎഇയിലെ തൊഴിലുടമകൾ രാജ്യത്തെ വേജ് പ്രോട്ടക്ഷൻ സംവിധാനത്തിൽ (ഡബ്ല്യുപിഎസ്) തങ്ങളുടെ ഗാർഹിക തൊഴിലാളികളെ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ഏപ്രിൽ 1 മുതൽ ഡബ്ല്യുപിഎസ് പ്രകാരമുള്ള പുതിയ ശമ്പള പദ്ധതിയിൽ കൂടുതൽ പ്രൊഫഷനുകൾ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥ പ്രബല്യത്തിലായി. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് (മൊഹ്രെ) തൊഴിലുടമകളോട് അവരുടെ വീട്ടുജോലിക്കാരെ ഡബ്ല്യുപിഎസിൽ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നത്.
ഇലക്ട്രോണിക് സാലറി ട്രാൻസ്ഫർ സംവിധാനമാണ് WPS. കറൻസി എക്സ്ചേഞ്ച്, സേവനം നൽകുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള, ധനകാര്യ സ്ഥാപനങ്ങൾ വഴി വേതനം നൽകാൻ ഈ സംവിധാനം സ്ഥാപനങ്ങളെസഹായിക്കുന്നു. ഈ സംവിധാനത്തിലൂടെ ജീവനക്കാർക്കും തൊഴിലാളികൾക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് യുഎഇ അധികൃതർ ഉറപ്പുവരുത്താനാകും.
സ്വകാര്യ കൃഷി എഞ്ചിനീയർ, പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ), വീട്ടുജോലിക്കാരൻ, വ്യക്തിഗത അദ്ധ്യാപകൻ, വ്യക്തിഗത പരിശീലകൻ എന്നിവരാണ് ഗാർഹിക തൊഴിലാളി വിഭാഗത്തിന് കീഴിലുള്ള അഞ്ച് പ്രൊഫഷനുകൾ. ഗാർഹിക തൊഴിലാളി വിഭാഗത്തിൽ പെടുന്ന 19 തൊഴിലുകൾ ഇവയാണ്: വീട്ടുജോലിക്കാരി, നാവികൻ/ബോട്ട്മാൻ, സെക്യൂരിറ്റി ഗാർഡ്, ഗാർഹിക ഇടയൻ, വീട്ടുജോലിക്കാരൻ, ഫാൽക്കൺ പരിശീലകൻ, പാചകക്കാരൻ, കർഷകൻ, തോട്ടക്കാരൻ, സ്വകാര്യ ഡ്രൈവർ , പ്രൈവറ്റ് അഗ്രികൾച്ചറൽ എഞ്ചിനീയർ, പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ), പേഴ്സണൽ നഴ്സ്, പേഴ്സണൽ ട്യൂട്ടർ, പേഴ്സണൽ ട്രെയിനർ