കുവൈത്തില്‍ പുതിയ മന്ത്രിസഭയെ തെരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തിനിടെ ഏഴാം തവണയാണ് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ഷെയ്ഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അല്‍ സബയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയെ തെരഞ്ഞെടുത്തതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പിരിച്ചുവിടുകയായിരുന്നു. ഷെയ്ഖ് അഹ്മദ് നവാഫ് അല്‍ അഹ്മദ് അല്‍ സബയെ കുവൈത്ത് കിരീടവകാശി പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതിന് ശേഷം ഇത് നാലാം തവണയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
14 അംഗ മന്ത്രിസഭയില്‍ ബാദര്‍ അല്‍ മുല്ല, സലീം അല്‍ സബ എന്നിവരാണ് മന്ത്രിസഭയില്‍ മാറ്റമില്ലാതെ തുടരുന്നത്. പൊതുമരാമത്ത് വകുപ്പിലും സാമൂഹ്യ സമൂഹ്യക്ഷേമ വകുപ്പിലും സ്ത്രീകളെയും നിയമിച്ചിട്ടുണ്ട്.