യു എ ഇ യിലെ മാധ്യമ പ്രക്ഷേപണ നിയമങ്ങൾ പ്രമുഖ ഓൺലൈൻ സേവനമായ ‘നെറ്റ്ഫ്ലിക്സ്’ ലംഘിക്കുന്നുവെന്ന് യു എ ഇ. ജി സി സി രാജ്യങ്ങളിലെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ വച്ച് നടത്തിയ സമ്മേളനത്തിലാണ് ഈ ആക്ഷേപം ഉയർന്നുവന്നത് . യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫീസ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇതിൻ പ്രകാരം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് താക്കീത് നൽകി.
കുട്ടികൾക്കുവേണ്ടി സംപ്രേഷണം ചെയ്യുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ അടങ്ങിയിട്ടുണ്ട്. ഇസ്ലാമികമൂല്യങ്ങൾക്ക് എതിരായ രീതിയിലുള്ള ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നുണ്ട് . ഗൾഫിലെ മീഡിയ നിമയങ്ങൾക്ക് യോജിക്കാത്ത തരത്തിലുള്ള ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളുമാണ് നെറ്റ്ഫ്ലിക്സ് വഴി ജനങ്ങളിലേക്കെത്തുന്നതെന്നാണ് അധികൃതർ പറയുന്നത്. അത്തരം കാര്യങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.