69-ാമത് നെഹ്റു ട്രോഫിവള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്തിയില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതാണ് കാരണം.
സാംസ്കാരിക മന്ത്രി സജി ചെറിയാന് വള്ളം കളിയുടെ പതാക ഉയര്‍ത്തി. അഞ്ച് മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിനെത്തിയിട്ടുണ്ട്.
ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. റിയാസിന് പുറമെ മന്ത്രിമാരായ വി അബ്ദുറഹ്മാന്, വീണാ ജോര്‍ജ്, സജി ചെറിയാന് എം ബി രാജേഷ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ജില്ലയിലെ എംപിമാര്‍, എം.എല്‍.എമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
19 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ 72 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 11 മണി മുതല്‍ തന്നെ ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടന്നിരുന്നു.