ബോളിവുഡിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി നയൻതാര. ബോളിവുഡ് താരം ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന സിനിമയിലൂടെയാണ് നടി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേസമയം വെള്ളിത്തിരയിൽ എത്തി 20 വർഷങ്ങൾക്ക് ശേഷമാണ് നടി ഹിന്ദിയിലേക്ക് ചുവട് വയ്ക്കുന്നതെന്നതും പ്രത്യേകതയാണ്. ജൂൺ രണ്ടിന് ചിത്രം തിയറ്ററുകളിൽ എത്തും.
എന്നാൽ ഇപ്പോഴിതാ ബോളിവുഡ് പ്രവേശനം വൈകിയതിനുളള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നയൻതാരയുടെയും ഏറ്റവും പുതിയ ചിത്രമായ കണക്റ്റിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹിന്ദിയിൽ ഇതുവരെ അവസരം ലഭിക്കാത്തതിനാലാണ് ബോളിവുഡിൽ അഭിനയിക്കാത്തതെന്ന് നയൻതാര പറഞ്ഞു.
എന്നാൽ നേരത്തെയുള്ള സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്നങ്ങനെയല്ല, സാഹചര്യങ്ങൾക്ക് അനുസരിച്ച് എല്ലാവരും മാറി സഞ്ചരിക്കണമെന്നും നയൻതാര കൂട്ടിച്ചേർത്തു. അതേസമയം നയൻതാര അഭിനയിച്ച നിരവധി ചിത്രങ്ങൾ ഹിന്ദിയിൽ മൊഴിമാറ്റി പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കണക്റ്റിന്റെ ഹിന്ദി പതിപ്പ് എത്തുന്നുണ്ട്.