യുവാക്കൾക്ക് ഉപദേശവുമായി ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ‘വർക്ക് ഫ്രം ഹോം’ ചെയ്യരുതെന്ന നിർദ്ദേശമാണ് അദ്ദേഹം യുവാക്കൾക്ക് നൽകുന്നത്. ഒരു കമ്പനിയിൽ ജീവനക്കാരനായിരിക്കുന്ന സമയത്ത് മറ്റു കമ്പനികൾക്ക് വേണ്ടിയുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യരുതെന്നും അദ്ദേഹം പറയുന്നു.
പല കമ്പനികളും പുത്തൻ പുതിയ നിർദ്ദേശം മുന്നോട്ട് വെക്കുന്നുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ എത്തുക, മറ്റ് ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യുക തുടങ്ങിയ വ്യവസ്ഥകളാണ് പല കമ്പനികളും മുന്നോട്ട് വെക്കുന്നത്. എന്നാൽ ഇത്തരം വാദങ്ങൾക്ക് മുഖംകൊടുക്കരുതെന്നാണ് അദ്ദേഹം പറയുന്നത്. കമ്പനികളുടെ ഇത്തരം വാഗ്ദാനങ്ങളെ കെണി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എൻ ആർ നാരായണ മൂർത്തി യുകെ പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ ഭാര്യാപിതാവാണ്. കമ്പനിയുടെ ചെയർമാൻ, സിഇഒ, പ്രസിഡൻ്റ്, ചീഫ് മെൻ്റർ എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇൻഫോസിസിൽ ഒരു ചെറിയ ഓഹരി ഇപ്പോഴും അദ്ദേഹത്തിൻ്റെ കൈവശമാണ്.