പ്രശസ്ത നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷയ്ക്ക് ഗോൾഡൻ വീസ. യുഎയിലെത്തിയ അദ്ദേഹം ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വീസ ഏറ്റുവാങ്ങി.
മലയാളം സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ബാദുഷ സിനിമാ നിർമാണത്തിലാണ് നിലവിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും സംരംഭകർക്കുമായി യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വീസ. 10 വർഷത്തെ കാലാവധിയുള്ള വീസകൾ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് പുതുക്കി നൽകുകയും ചെയ്യും.
നിലവിൽ ഫെഫ്ക പ്രൊഡക്ഷൻ യൂണിയൻ പ്രസിഡന്റ് കൂടിയാണ് എൻ എം ബാദുഷ