സര്‍വീസ് പുനരാരംഭിച്ച റോബിന് ബസിനെ മോട്ടോര്‍ വാഹന വകുപ്പ് തടയുന്നത് ഇന്ന് നാലാമത്തെ തവണ. നാലാമത്തെ ജില്ലയില്‍ പ്രവേശിച്ചതോടെയാണ് പുതുക്കാട് വെച്ച് ബസ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്. എല്ലാ ജില്ലകളിലും പരിശോധന ഉണ്ടായിരുന്നു.
നിയമപരമായ പരിശോധനയാണെന്നാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചത്. അതേസമയം വാഹനം നിര്‍ത്തി പരിശോധിക്കുന്നത് തുടര്‍ച്ചയായപ്പോള്‍ എം വി ഡിക്കെതിരെ യാത്രക്കാര്ര് പ്രതിഷേധിച്ചു.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തുടങ്ങിയ ബസ് 100 മീറ്റര്‍ പിന്നിട്ടപ്പോഴാണ് ബസിനെതിരെ പരിശോധന ആദ്യം നടന്നത്. തുടര്‍ന്ന് പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിടുകയും ചെയ്തു. തുടര്‍ന്ന് പാലാ ഇടപ്പാടിയില്‍ വെച്ചും അങ്കമാലിയില്‍ വെച്ചും എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു. നാലാമതായി പുതുക്കാട് എത്തിയപ്പോഴായിരുന്നു ബസ് തടഞ്ഞ് പരിശോധന നടത്തിയത്. പുതുക്കാട് വെച്ച് യാത്രക്കാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂക്കിവിളിക്കുകയും ചെയ്തു.