സര്‍വീസ് പുനരാരംഭിച്ച റോബിന് ബസ് വഴിയില്‍ തടഞ്ഞ് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച ബസാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് യാത്ര ആരംഭിച്ചു. 250 മീറ്റര്‍ പിന്നിട്ടതിന് പിന്നാലെ പൊലീസിനോടൊപ്പമെത്തിയ എംവിഡി വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടയുകയായിരുന്നു. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി 7500 രൂപയാണ് പിഴയിട്ടത്. അതേസമയം പിഴയടച്ചതിന് ശേഷം വാഹനത്തിന് യാത്ര തുടരാന്‍ മോട്ടോര്‍ വാഹന വകുപ്പ് അനുമതി നല്കി.
കോടതി വിധി പ്രകാരം പ്രീ ബുക്കിംഗ് നടത്തിയ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. എന്നാല്‍ വാഹനത്തില്‍ ഇന്ന് കയറിയ യാത്രക്കാരുമുണ്ട്. പെര്‍മിറ്റ് ലംഘനത്തിനാണ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത്.
കഴിഞ്ഞ മാസം 16-ാം തീയതി രാവിലെ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് ആണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ബസ് പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയില്‍ എുടത്ത് റാന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ദേശസാത്കൃത സ്റ്റേജ് കാര്യേജ് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആര്.ടി.സി സമര്‍പ്പിച്ച പരാതിയിലായിരുന്നു നടപടി.