മങ്കിപോക്സിനെതിരെയുള്ള വാക്സീനേഷനായി ബഹ്റൈനിൽ റജിസ്ട്രേഷൻ ആരംഭിച്ചു. മുൻഗണനാ ക്രമത്തിലാണ് വാക്സിൻ വിതരണം ചെയ്യുക. മുൻനിര ആരോഗ്യ പ്രവർത്തകർക്കും ഉയർന്ന വ്യാപന സാധ്യതയുള്ളവർക്കുമാണ് ആദ്യ ഘട്ട വാക്സിനേഷനെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സീൻ എടുക്കാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും അടുത്ത ഘട്ടത്തിൽ സൗജന്യമായി നൽകും. മങ്കിപോക്സിനെതിരെയുള്ള തയാറെടുപ്പിന് ബഹ്റൈനെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു.
എല്ലാ ഗൾഫ് രാജ്യങ്ങൾക്കും മങ്കിപോക്സ് പരിശോധന നടത്താനുള്ള സാങ്കേതിക ശേഷിയുണ്ടെന്നും ഈ രോഗത്തെക്കുറിച്ച് കേട്ട ആദ്യ ദിവസം മുതൽ ജിസിസി ആരോഗ്യ സംവിധാനങ്ങൾ തയാറായിക്കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഓഫീസ് തലവൻ ഡോ. അഹമ്മദ് അൽ മന്ധാരി പറഞ്ഞു.