ലോകകപ്പ് ആവേശത്തിന് കൊടിയുയരാൻ ഇനി 20 ദിവസം ബാക്കി. കേരളത്തിൻ്റെ വടക്കൻ ജില്ലയായ മലപ്പുറത്ത് നിന്ന് കേരളത്തിന്റെ കാൽപന്ത് പ്രേമം പറയുന്ന ട്രിബ്യൂട്ട് സോംഗുമായി മോഹന്‍ലാല്‍. ലോകകപ്പ് വേദിയായ ഖത്തറില്‍ വച്ചാണ് പാട്ട് പുറത്തിറക്കിയത്.
കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ കേന്ദ്രമായ മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് പന്തുരുളുന്നത് പോലെയാണ് ദൃശ്യാഖ്യാനം. ഗാനാലാപനം മോഹൻലാലാണ്. ചുവടുകൾ വച്ചും കാൽപന്ത് കളിച്ചും മോഹന്‍ലാല്‍ നിറഞ്ഞാടുന്നുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാനത്തിൻ്റെ സംവിധാനം ടി കെ രാജീവ് കുമാര്‍ ആണ്. കൃഷ്ണദാസ് പങ്കിയുടെ വരികള്‍ക്ക് സംഗീതം യുവ സംഗീതജ്ഞൻ ഹിഷാം അബ്ദുള്‍ വഹാബ് ആണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ബറോസിലെ മോഹന്‍ലാലിൻ്റെ ദൃശ്യത്തോടെയാണ് പാട്ടിൻ്റെ തുടക്കവും ഒടുക്കവും. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമെന്ന നിലയിൽ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.