പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ വിയോഗത്തിൽ നടൻ മോഹൻലാൽ അനുശോചനം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.39 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ അന്തരിച്ചത്. യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച സെന്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രിയപ്പെട്ട അമ്മ ശ്രീമതി ഹീരാബെൻ മോദിയുടെ വേർപാടിൽ അഗാധമായ അനുശോചനം. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു ‘- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഗുജറാത്ത് സന്ദര്‍ശന സമയങ്ങളിളെല്ലാം പ്രധാനമന്ത്രി സ്ഥിരമായി അമ്മയെ സന്ദർശിക്കാറുണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഹീരാബെന്‍ 99-ാം ജന്മദിനം ആഘോഷിച്ചത്.