ലോകകപ്പിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ആരാധകരെ സമാധാനിപ്പിച്ച് മെസ്സി. സൗദിയോടുള്ള ദയനീയ തോൽവിയിലെ ഞെട്ടൽ ലോകത്തെ അർജന്റീന ഫാൻസിന് ഇപ്പോഴും മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മെസ്സിയുടെ പ്രതികരണവും എത്തുന്നത്. പരാജയം ഏറെ വേദനിപ്പിക്കുന്നതാണെന്നും ആരാധകരെ ടീം ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും ഇനിയും ടീമിനെ സപ്പോർട്ട് ചെയ്യണമെന്നുമായിരുന്നു മെസ്സിയുടെ വാക്കുകൾ.
“അടുത്ത രണ്ട് മത്സരങ്ങളിൽ ഞങ്ങൾ ആരാധകർക്ക് ആയി പൊരുതും. മുമ്പും തോൽവികൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഇനി അങ്ങോട്ട് മികച്ച പ്രകടനം നടത്താൻ പോകുകയാണ്. ഞങ്ങൾ അഞ്ചു മിനുട്ടുകൾക്ക് ഇടയിൽ വരുത്തിയ പിഴവുകളുടെ ഫലമാണിത്, ആ അഞ്ചു മിനുട്ടിൽ ഞങ്ങൾ 2-1ന് പിറകിൽ പോയി, പിന്നീട് എല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. നമ്മൾ എത്രത്തോളം ശക്തരാണെന്ന് കാണിക്കേണ്ട സമയമാണ് ഇനി” മെസ്സി പറഞ്ഞു.