സന്നാഹ മത്സരത്തില്‍ യുഎഇക്കെതിരായ മിന്നും ജയത്തിന് ശേഷം മിശിഹായും സംഘവും ഖത്തറില്‍. ഫുട്ബോളിലെ വിശ്വ കിരീടത്തിനായി ഖത്തറിലെ ടീം ബേസിലേക്ക് എത്തിയ അര്‍ജന്റീന സംഘത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. അര്‍ജന്റീനയുടെ ജഴ്സിയുമണിഞ്ഞ് ബാനറുകളുമേന്തി കാത്തിരുന്ന ആരാധകകൂട്ടം സൂപ്പര്‍ താരം മെസ്സിയെത്തിപ്പോള് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് താരത്തെ സ്വീകരിച്ചത്.
ടീമെത്തുന്നതും കാത്ത് നിരവധി ആരാധകരാണ് ഖത്തറിലെ അര്‍ജന്റീനിയന്‍ ബേസ് ക്യാമ്പിനരികില്‍ തടിച്ചുകൂടിയത്. ചെണ്ടയും ഇലത്താളവുമെല്ലാമായി വന്‍ വരവേല്‍പ്പാണ് ഫുട്ബോളിന്റെ മിശിഹായ്ക്കായി ആരാധക സംഘം ഒരുക്കിയത്.
ഉത്സവങ്ങളിലും മറ്റ് ആഘോഷപരിപാടികളിലും കണ്ട് ശീലിച്ച ശിങ്കാരിമേളത്തെ ഖത്തറിലുമെത്തിച്ചിരിക്കുകയാണ് അര്‍ജന്റീന ആരാധകര്‍. ഇന്ത്യക്ക് പുറമെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി ആരാധകര്‍ സ്ഥലത്തെത്തിയിരുന്നു.