കര്‍ണാടകയിൽ വിവാഹം നടക്കാൻ തടസങ്ങൾ നേരിടുന്ന 200 യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ‘ബാച്ചിലേഴ്സ് പദയാത്ര’ പ്രഖ്യാപിച്ചു. മാണ്ഡ്യയില്‍ ആണ് സംഭവം. 200 യുവാക്കള്‍ പദയാത്രയില്‍ അണിചേരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര.വിവാഹം നടക്കാന്‍ ദൈവനുഗ്രഹം തേടുകയാണ് പദയാത്രയുടെ ലക്ഷ്യം. ഫെബ്രുവരി 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുക. വാർത്ത വൈറലായതോടെ 200ലേറെ പേര് ഇതുവരെ റജിസ്റ്റര്‍ ചെയ്തു. നടക്കുന്നവരിൽ ഭൂരിഭാഗവും കര്‍ഷകരാണ്.
കല്യാണം നോക്കിനോക്കി മടുത്ത യുവാക്കളാണ് നാട്ടുകാരുടെ ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശയത്തെ കുറിച്ച് കേട്ടറിഞ്ഞ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനാണ് തീരുമാനം. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ക്ഷേത്രത്തിലെത്തുക.