തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോ. റുവൈസിനെതിരെ നടപടിയെടുത്ത് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. റുവൈസ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. റുവൈസിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
കേരളത്തിലെ മെഡിക്കല്‍, പിജി സ്റ്റുഡന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു റുവൈസ്. റുവൈസിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സംഘടനയില്‍ നിന്നും പുറത്താക്കികൊണ്ട് മെഡിക്കല്‍, പിജി സ്റ്റുഡന്‍സ് അസോസിയേഷന് തീരുമാനമെടുത്തിട്ടുണ്ട്.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രധാനമായും പരിഗണിച്ചത് ഷഹനയുടെ വീട്ടുകാരുടെ മൊഴിയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസ് കുറ്റക്കാരനാണെന്ന് മൊഴി നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുകൊണ്ട് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയത്.
വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആണ്.
കോടതിയില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ മെഡിക്കല്‍ ബിരുദവും റദ്ദാക്കും ഒപ്പം കോളേജില്‍ നിന്ന് സ്ഥിരമായി പുറത്താക്കുകയും ചെയ്യും.റുവൈസിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.