തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എല്‍.എ സച്ചിന് ദേവിനും പെണ്‍കുഞ്ഞ് പിറന്നു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ് സച്ചിന് ദേവ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്. തിരുവനന്തപുരം ഓള് സെയിന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായി ഇരിക്കെ 21 ാം വയസിലാണ് ആര്യ മേയര്‍ ആയത്.
2022 സെപ്തംബര്‍ നാലിനാണ് ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എം.എല്‍.എ സച്ചിന് ദേവും വിവാഹതിരായത്.