കോട്ടയം: മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ നീണ്ട 11 വർഷത്തിന് ശേഷം രമേശ് ചെന്നിത്തല NSS ആസ്ഥാനത്തെത്തി.ചെന്നിത്തലയെ NSSന്റെ പുത്രനെന്ന് NSS ജറൽ സെക്രട്ടറി സുകുമാരൻ നായർ.NSSമായുളള ബന്ധം ഒരിക്കലും മുറിച്ച് മാറ്റാൻ സാധിക്കില്ലായെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.അതേസമയം,ക്ഷേത്രങ്ങളിലെ പുരുഷൻമാരുടെ മേൽവസ്ത്ര വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ NSS സെക്രട്ടറി രൂക്ഷ വിമർശനം ഉന്നയിച്ചു.
ക്ഷേത്രങ്ങളിൽ ഷർട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിയോക്കോ മുഖ്യമന്ത്രിക്കുമോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്.
ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ടും അദ്ദേഹം കൂട്ടിച്ചേർത്തു.