ഇംഫാൽ: മണിപ്പൂർ കലാപത്തിനിടെ ബലാത്സംഗത്തിനിരയായ 19കാരി വെളിപ്പെടുത്തലുമായി രംഗത്ത്. എടിഎമ്മിൽ നിന്ന് പണമെടുക്കാൻ ശ്രമിക്കുന്നതിനിടെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ട് പോയെന്നും ക്രൂര പീഡനത്തിനിരയാക്കിയെന്നുമാണ് ദേശീയ മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാക്കുന്നത്.
കലാപബാധിത മേഖലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഗോത്ര വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം നടത്തിയത്. കാറിൽ വച്ച് ഡ്രൈവർ ഒഴികെയുള്ള നാല് പേരും കൂട്ടബലാത്സംഗ്തതിനിരയാക്കി. പിന്നീട് രാത്രി വൈകി ഒരു കുന്നിൻ മുകളിലെത്തിച്ച് തുടരെ പീഡനത്തിനിരയാക്കി. ഭക്ഷണമോ വെള്ളമോ നൽകിയില്ല. നേരം പുലർന്നപ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായാണ് കെട്ടഴിച്ച് വിട്ടത്. ഈ സമയം ഒന്നും നോക്കാതെ ഓടുകയായിരുന്നു
കാങ്പോപ്കിയിൽ എത്തിയാണ് ചികിത്സ തേടിയതെന്നും യുവതി വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല. അക്രമികളെ തിരിച്ചറിയാനാകാത്തതും തെളിവില്ലാത്തതുമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു