യുവേഫ യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. മൊള്ഡീവിയന് ക്ലബ് ഷെരിഫിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. യുണൈറ്റഡിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഗോൾ നേടി.
റൊണാൾഡോയെയും യുവതാരം ഗർനാചോയെയും ആദ്യ ഇലവനിൽ ഇറക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് ലീഡെടുത്തു. എറിക്സൻ നൽകിയ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡാലോട്ട് ആണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്.
രണ്ടാം പകുതിയിൽ മാർക്കസ് റാഷ്ഫോർഡ് (65′), ക്രിസ്റ്റ്യാനോ റൊണാൾഡോ (81′) എന്നിവരും ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോ യിന്റുമായി യുണൈറ്റഡ് ഗ്രൂപ്പിൽ രണ്ടാമതാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ യുണൈറ്റഡ് ഒന്നാമതുള്ള വിയ്യാറയലിനെ നേരിടും.