ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരവും ശ്രീലങ്കൻ ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും കൂടിക്കാഴ്ച നടത്തി. ‘കടുഗണ്ണാവ, ഒരു യാത്ര കുറിപ്പ് ‘ എന്ന മലയാള സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിയുടെ ശ്രീലങ്കൻ സന്ദർശനം.
” മലയാളത്തിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറും സീനിയർ നടനുമായ മമ്മൂട്ടിയെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. സിനിമയിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം ഒരു റിയൽ സ്റ്റാർ തന്നെയാണ് ” – ജയസൂര്യ ട്വിറ്ററിൽ കുറിച്ചു.
ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർദ്ധനെയും മമ്മൂട്ടി നേരിൽ കാണും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കടുഗണ്ണാവ ഒരു യാത്ര കുറിപ്പിന്റെ രചന നിർവഹിച്ചിരിക്കുന്നത് എം ടി വാസുദേവൻ നായരാണ്.