സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമയെ വിമർശിക്കുന്നത് പരിഹാസമായി മാറരുതെന്ന് നടൻ മമ്മൂട്ടി. ദുബായിൽ വച്ച് നടന്ന പുതിയ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ചിങ്ങിനോടനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ മലയാള സിനിമയിലെ നല്ല മാറ്റങ്ങൾക്ക് പ്രാധാന കാരണം പ്രേക്ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾ പലപ്പോഴും അതിരുകടക്കുന്നുണ്ട്. പ്രേക്ഷകർ കാണുന്നതിന് മുമ്പുതന്നെ ചില സിനിമകളെ പറ്റി സമൂഹമാധ്യമങ്ങളിൽ പലരും വിമർശനങ്ങളുയരുന്നതും ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇത്തരം വിമർശനങ്ങൾ ഒരിക്കലും പരിഹാസമായി മാറരുതെന്ന് മമ്മൂട്ടി പറഞ്ഞു. ആരാധകർ മാത്രമല്ല എല്ലാ തരം ആളുകളും സിനിമകൾ കണ്ട് വിജയിപ്പിക്കുന്നുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രേക്ഷകർ സ്വീകരിക്കുന്നതുകൊണ്ടാണ് സിനിമകകളിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. ഫാൻസുകൾ മാത്രമല്ല എല്ലാ ആളുകളും മമ്മൂട്ടിയുടെ നല്ല സിനിമകൾ കാണുന്നുണ്ട്. അതുകൊണ്ടാണ് സിനിമകൾ ശ്രദ്ധിക്കപ്പെടുന്നതെന്നും നല്ല സിനിമകളുടെ ഭാഗമാകാണാണ് എന്നും ശ്രമിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു