ഖത്തറിൽ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ വീണ്ടും മലയാളി സംഘത്തിന്റെ ലോകകപ്പ് പാട്ട്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പുറത്തിറക്കിയ ഗാനം ഇതിനകം തന്നെ ഹിറ്റാണ്. ഖത്തറിലെ പ്രവാസി മലയാളി സംഘം ഒരുക്കിയ ഗനം ‘അഹ്ലന്’ എന്ന പേരിലാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്.
ഖത്തറിന്റെ ഫുട്ബോള്‍ ചരിത്രം പ്രതിപാദിക്കുന്ന ഗാനം പൂർണമായും ചിത്രീകരിച്ചത് ഖത്തറിൽ തന്നെയാണ്. അറബിക്, ഇംഗ്ലിഷ്, മലയാളം, സ്പാനിഷ്, ഇറ്റാലിയന്‍, ഡച്ച് എന്നീ ഭാഷകളിലായുള്ള വരികള്‍ രചിച്ചതും സംവിധാനവും ചെയ്തത് മാള സ്വദേശി ക്ലിന്റണ് ക്ലീറ്റസാണ്.
പലസ്തീന് ഗായകന് അഹമ്മദ് സാബിര്‍, മലയാളികളായ അരുണ്‍പ്രസാദ്, ആലില മുരളി എന്നിവര്‍ ചേർന്ന് ആലപിച്ച ഗാനത്തിന്റെ രംഗങ്ങളില്‍ വിദേശികളും സ്വദേശികളും അഭിനയിച്ചിട്ടുണ്ട്. ക്യാമറ ശ്രീചന്ദ്, എഡിറ്റിങ്- ഡോണ്‍ സാഖി എന്നിവരാണ്. സ്റ്റക്കാം സ്റ്റുഡിയോസ് ആണ് നിര്‍മാണം.