സൗദി അല്‍ഹസയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീര്‍ റമീസ ദമ്പതികളുടെ മകള്‍ ഐറിന് ജാനാണ് മരിച്ചത്.
ഐറിന് ജാന്‍ ദമാം ഇന്ത്യന്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ വൈകിട്ടാണ് ജംഷീറിന്റെ കുടുംബം ദമാമ്മില്‍ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ട് കുടുംബങ്ങള്‍ക്കൊപ്പം അല്‍ ഹസ്സയിലേക്ക് സഞ്ചരിച്ചത്. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഐറിന് ജാന്‍ അപകടം നടന്നയുടനെ തന്നെ മരിച്ചു. ദമാമിലെ ദായിം എക്യുപ്മെന്റ് റെന്റല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിന്റെ മൂത്ത മകളും ദമാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എമിന് ജാനും ഇതേ വാഹനത്തില്‍ ഉണ്ടായിരുന്നു.