റിയാദ്: മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി സന്തോഷാണ് റിയാദ്ദിൽ മരണപ്പെട്ടത്. സൌദ്ദി സ്വദേശിയുടെ വീട്ടിൽ ഹൌസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സന്തോഷ്. റിയാദ് എക്സിറ്റ് ഒൻപതിലെ താമസസ്ഥലത്ത് വച്ച് സന്തോഷിന് ഹൃദയാഘാതം വന്നിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സന്തോഷിൻ്റെ ആരോഗ്യനില മെച്ചപ്പെടുകയും വീട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെയോടെ സന്തോഷ് മരണപ്പെടുകയായിരുന്നു. 13 വർഷമായി സൌദ്ദിയിൽ പ്രവാസിയായിരുന്നു സന്തോഷ്. നിയമനടപടികൾ പൂർത്തിയാക്കി സന്തോഷിൻ്റഫെ മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് സുഹൃത്തുകൾ. ഭാര്യയും മകളും മകനും അടങ്ങുന്നതാണ് സന്തോഷ്. മകളുടെ ഭർത്താവ് ദുബൈയിൽ ജോലി ചെയ്യുകയാണ്.