ദുബായിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊയ്ലാണ്ടി സ്വദേശി അമൽ സതീഷാണ് (29) മരിച്ചത്. ദുബായ് റാഷിദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സോനാപൂരിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും.
2022 ഒക്ടോബർ 20 നാണ് ജോലിസ്ഥലമായ വർസാനിലെ ഇലെക്ട്രിക്കൽ കമ്പനിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ അമലിനെ കാണാതാകുന്നത്. സുഹൃത്തുക്കളുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അമലിനെ അന്വേഷിച്ച് ബന്ധുക്കളും ദുബായിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അമലിൻ്റെ മൃതദേഹം റാഷിദിയയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. സോനാപൂരിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും. സാമൂഹ്യ പ്രവർത്തകരായ
നസീർ വാടാനപ്പള്ളി,തമീം അബൂബക്കർ പുറക്കാട്,ഫൈസൽ കണ്ണോത്ത് എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യുന്നത്.