റിയാദ്: മക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി കുപ്പാച്ചന്റെ വീട്ടില്‍ സഫ്വാന് ആണ് മരിച്ചത്. 34 വയസായിരുന്നു. മക്കയിലെ സായിദില്‍ വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഫ്വാന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
അപകടത്തില്‍ സഫ്വാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഫായിസിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. മക്കയില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സഫ്വാന്.
ചെറിയബാവയാണ് പിതാവ്. മാതാവ് മൈമൂനത്ത്. ഹന്നത്ത് ആണ് ഭാര്യ. മക്ക അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മക്ക കെഎംസിസി പ്രവര്‍ത്തകര്‍ ഇടപെട്ട് നടപടികള്‍ പൂര്‍ത്തിയാക്കും.