മലയാള സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമാണെന്ന് നടന് കലാഭവന്‍ ഷാജോണ്‍. പ്രശ്നങ്ങള്‍ നേരിടാന്‍ സ്ത്രീകള്‍ കരുത്തുള്ളവരാവുകയാണ് വേണ്ടതെന്നും ഷാജോണ്‍ അഭിപ്രായപ്പെട്ടു. ആട്ടം എന്ന സിനിമയുമായി ബന്ധപ്പെട്ട് മാത്രഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലായിരുന്നു ഷാജോണിന്റെ പ്രതികരണം.
എന്റെ അറിവില്‍ മലയാള സിനിമ സ്ത്രീകള്‍ക്ക് വളരെ സുരക്ഷിതമാണ്. നിരവധി സ്ത്രീകള്‍ ഈ മേഖലയിലേക്ക് നിത്യവും കടന്നുവരുന്നുണ്ട്. എല്ലാ മേഖലയിലും പ്രശ്നങ്ങളുള്ളത് പോലെ സിനിമയിലും ഉണ്ടാവാം. സ്ത്രീകള്‍ നല്ല കരുത്തുള്ളവരാവുക. അതാണ് ഇതിനുള്ള ഏറ്റവും നല്ല മറുപടി. വളരെ നല്ല കാര്യമാണ് സിനിമയിലും സ്ത്രീ സാന്നിധ്യം കൂടിവരുന്നത്. ഇനിയും ധാരാളം പേര് വരട്ടെ. പ്രശ്നങ്ങളെ അവര്‍ തന്നെ ധൈര്യമായി നേരിടാന്‍ പഠിക്കട്ടെ. നോ പറയേണ്ടിടത്ത് നോ തന്നെ പറയണം. അതിനുള്ള ധൈര്യമുള്ള കുട്ടികള്‍ ഒരുപാടുണ്ട് ഈ ജനറേഷനില്‍. കലാഭവന്‍ ഷാജോണ്‍
ജനുവരി 5നാണ് ആട്ടം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ആനന്ദ് ഏകര്‍ഷിയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ സെറിന്‍ ശിഹാബ് , വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന് ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.