ഐക്കരപ്പടി : മലപ്പുറം ഐക്കരപ്പടി പുത്തൂപാടം സ്വദേശി പൂളകുളങ്ങര സൈദലവി ജിദ്ദയിൽ വച്ച് മരണപ്പെട്ടു. 51 വയസ്സായിരുന്നു. താമസസ്ഥലതത് വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജിദ്ദയിലെ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച സൈദലവി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അസീസിയ മനാറ മാർക്കറ്റിന് സമീപം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. മുപ്പത് വർഷത്തിലധികമായി പ്രവാസിയായിരുന്നു സൈദലവി. മലപ്പുറം കോണോംപാറ സ്വദേശി സ്വാബിറയാണ് ഭാര്യ. മക്കൾ: ഷഹീദ, സൗഫിയ, സമീറ,ഷഹീദ്, സഫ്ഗാന. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കും.