റിയാദ്: മലപ്പുറം സ്വദേശിയായ പ്രവാസി സൗദ്ദി അറേബ്യയിൽ നിര്യാതനായി. മലപ്പുറം മാളിയേക്കൽ സ്വദേശി കുഞ്ഞിമൊയ്ദീൻ എന്ന കരുവാടൻ അബ്ദുൽ റസാഖ് ആണ് മരിച്ചത്. അൻപത് വയസ്സായിരുന്നു. കിഴക്കൻ സൗദ്ദിയിലെ ജുബൈലിൽ ജോലി ചെയ്യുകയായിരുന്ന റസാഖ് താമസസ്ഥലത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു റസാഖ്. മാളിയേക്കൽ വെൽഫെയർ അസോസിയേഷന്റെ (മവാസ) സൗദി കോഓർഡിനേറ്ററായിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഖദീജയാണ് റസാഖിൻ്റെ മാതാവ്. ഭാര്യ: അഫീറ, മക്കൾ: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അൻഫാസ്, അസ്ഫാർ, സഹോദരങ്ങൾ: നസീമ, അബ്ദുൽ മജീദ്, അബ്ദുൽ മുനീർ.