ഖുബാ പള്ളിയുടെ ആദ്യഘട്ട വികസന പദ്ധതിക്കായി മദീനയില്‍ 200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനൊരുങ്ങുന്നു. എന്നാൽ കൃഷിയിടങ്ങളും ചരിത്ര സ്ഥലങ്ങളും സംരക്ഷിച്ച് കൊണ്ടായിരിക്കും ഖുബാ പള്ളിയുടെ വിപുലീകരണം നടക്കുക. പദ്ധതി പൂര്‍ത്തിയായാല്‍ സൌദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളിയായി ഇത് മാറുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം സൗദി മന്ത്രിസഭ പാസാക്കിയ സുരക്ഷ നിരീക്ഷണ കാമറ വ്യവസ്ഥകള്‍ വാണിജ്യ വെയര്‍ഹൗസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍,ബാങ്കുകള്‍, എക്സ്ചേഞ്ച്, മണി ട്രാന്‍സ്ഫര്‍ സെന്ററുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ സൗദി മന്ത്രിസഭ നടപ്പാക്കിയത്.
കൂടാതെ ഹോട്ടലുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലും സുരക്ഷ ക്യാമറ നിയമം ബാധകമാണെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സിറ്റികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, താമസ കെട്ടിടങ്ങള്‍, റെസിഡന്റ്സ് കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലും ഈ വ്യവസ്ഥ ബാധകമായിരിക്കും.
എന്നാൽ ക്യാമറ നശിപ്പിക്കുകയോ റെക്കോഡ് ചെയ്യാതിരിക്കുകയോ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ 500 മുതല്‍ 20,000 റി 20,000 റിയാല്‍ വരെ പിഴയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. അതേസമയം വ്യക്തികള്‍ സ്വകാര്യ താമസ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന കാമറകള്‍ ഇതിന്റെ പരിധിയില്‍ വരില്ല.