എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എം എ യൂസഫലി. ലോകം കണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ചതും ദീർഘകാലം സേവനമനുഷ്ഠിച്ചതുമായ രാജാവിൽ ഒരാളാണ് എലിസബത്ത് രാജ്ഞി.
വികസ്വര രാജ്യങ്ങളോടുള്ള രാജ്ഞിയുടെ ശ്രദ്ധയും ജിസിസി ഭരണാധികാരികളുമായുള്ള വളരെ സൗഹാർദ്ദപരമായ ബന്ധവും എന്നും ഓർമിക്കപ്പെടുന്നതാണ്. 2017-ൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് ക്വീൻസ് അവാർഡ് നൽകി ആദരിച്ചപ്പോളുള്ള കൂടിക്കാഴ്ച സ്നേഹത്തോടെ ഓർക്കുന്നുവെന്നും യൂസഫലി പറഞ്ഞു.
വളരെയധികം എളിമയുള്ളതും സ്വീകാര്യവുമായ വ്യക്തിത്വമായിരുന്നു അവരുടേത്. യുകെയിൽ മാത്രമല്ല, ലോകമെമ്പാടും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞരെ ലോകം എന്നും ഓർക്കുമെന്നും യൂസഫലി അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.