ഏഷ്യൻ സ്പ്രിന്റ് റാണി എന്നറിയപ്പെടുന്ന ഫിലിപ്പീൻസ് താരം ലിഡിയ ഡിവേഗ ( 57) അന്തരിച്ചു. നാല് വർഷമായി കാൻസറിനോട് പൊരുതി ജീവിക്കുകയായിരുന്നു. 1980 കളിൽ ഏഷ്യയിലെ തന്നെ ഏറ്റവും വേഗതയുള്ള താരമായിരുന്നു.
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പുകളിൽ നാല് സ്വർണ്ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ മിന്നും പ്രകടനം കാഴ്ചവച്ച് രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും കരസ്തമാക്കി.
100 മീറ്ററിൽ 11.28 സെക്കന്റാണ് ലിഡിയയുടെ മികച്ച ഫിനിഷിങ് സമയം. 200 മീറ്റർ 23.35 സെക്കന്റ് കൊണ്ടും പൂർത്തിയാക്കിയിട്ടുണ്ട്. 1982 ലെ ഏഷ്യ കാപ്പിലും 87 ലെ ഏഷ്യൻ ചാമ്പ്യൻ കപ്പിലും പി ടി ഉഷയെ പരാജയപ്പെടുത്തിയത് ലിഡിയയായിരുന്നു. 1994 ൽ മത്സരങ്ങളിൽ നിന്നും വിരമിച്ച താരത്തിന് 2018 ൽ ആണ് കാൻസർ ബാധിക്കുന്നത്.