രാജ്യത്തെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നായ ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത് സംവിധായകന് ജൂഡ് ആന്തണി ജോസഫ്. ലൈക പ്രൊഡക്ഷന്‍സ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അടുത്ത ചിത്രം ജൂഡിനൊപ്പമായിരിക്കുമെന്നത് സന്തോഷത്തോടെ അറിയിക്കുന്നുവെന്ന് ലൈക പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തു.
We are excited & thrilled ???? about this collaboration with the most happening director ???? #JudeAnthanyJoseph for our upcoming project! ????✨ pic.twitter.com/ORQVMPCWCv
— Lyca Productions (@LycaProductions) July 5, 2023
. 2018 സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ലൈകയുമൊത്ത് ജൂഡ് പുതിയ സിനിമയ്ക്ക് ഒരുങ്ങുന്നത്. അടുത്ത സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ആദ്യമായാണ് ജൂഡ് ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്.
2018ലെ കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കിയായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ അതേ പേരില്‍ റിലീസ് ചെയ്ത ചിത്രം.
ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജൂഡ് ഒരുക്കിയ ചിത്രമാണ് 2018.
അതേസമയം ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, ഐശ്വര്യ രജിനികാന്ത് ചിത്രം ലാല്‍ സലാം, സുന്ദര്‍ സി ചിത്രം അരണ്‍മനൈ 4 തുടങ്ങിയ സിനിമകള്‍ നിര്‍മിക്കുന്നതും ലൈകയാണ്. പൊന്നിയിന്‍ സെല്വന് 1,2 ചിത്രങ്ങള്‍ നിര്‍മിച്ചതും ലൈകയായിരുന്നു.