ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട കൊറമണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ മൊഴി പുറത്ത്. പച്ച സിഗ്നല്‍ കണ്ട ശേഷമാണ് ട്രെയിന്‍ മുമ്പോട്ട് പോയതെന്ന് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റ് പറഞ്ഞു.
ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോയതെന്നും റെയില്‍വേ ലോക്കോ പൈലറ്റ് അറിയിച്ചു.
അതേസമയം ബാലസോറില്‍ അപകടത്തില്‍ മൂന്ന് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം തെറ്റാണെന്ന് റെയില്‍വേ മന്ത്രാലയം. അപകടത്തില്‍പ്പെട്ടത് കൊറാമണ്ഡല്‍ എക്സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ പറഞ്ഞു.
ട്രെയിന്‍ സഞ്ചരിക്കാവുന്ന അതിന്റെ പരമാവധി വേഗത്തിനുള്ളിലാണ് സഞ്ചരിച്ചുകൊണ്ടിരുന്നതെന്നും അതിനാല്‍ അമിതവേഗമാണെന്ന് പറയാന്‍ കഴിയില്ലെന്നും ജയ വര്‍മ പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് വരുന്നത് അപകടത്തില്‍പ്പെട്ട കാരണത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
പാളം തെറ്റിയ കൊറാമണ്ഡല്‍ എക്സ്പ്രസ് ചരക്ക് ട്രെയിനിന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോച്ചുകള്‍ തൊട്ടടുത്ത ട്രാക്കിലേക്ക് നീങ്ങി. ഇതേസമയം അതുവഴി വന്ന ബംഗളൂരു-ഹൗറ എക്സ്പ്രസിന്റെ അവസാന ഭാഗത്തെ കോച്ചുകള്‍ ഇവയില്‍ ഇടിക്കുകയായിരുന്നുവെന്നും ജയ വര്‍മ പറഞ്ഞു.
“Goods train didn’t derail, only Coromandel Express met with accident”: Railway Board
Read @ANI Story | https://t.co/607fnQycOL#CoromandelExpress #OdishaTrainAccident #Odisha #OdishaTrainTragedy #Railwayboard #BalasoreTrainAccident pic.twitter.com/IJ2toiZtgl
— ANI Digital (@ani_digital) June 4, 2023
അതേസമയം ഒഡീഷ ട്രെയിന്‍ ദുരന്തം വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാല്‍ തീവാരിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സിമിതിയെ നയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന കവച് എന്ന സംവിധാനമില്ലാതെ ഒരു ട്രെയിനും പുറത്തിറക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എതിരെ ട്രെയിന്‍ വരുമ്പോള്‍ ട്രെയിന്‍ താനെ നില്ക്കുന്ന സംവിധാനമാണ് കവച്. 20232 മാര്‍ച്ച് മുതലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ എല്ലാ ട്രെയിനുകൡും ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല.
അതേസമയം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് അപകടമുണ്ടായതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് പറഞ്ഞു.
അതേസമയം മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിന്‍ അപകടം നടന്ന സ്ഥലത്തെ ബോഗികള്‍ പാളത്തില്‍ നിന്ന് നീക്കിത്തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ ഒരു ലൈനില്‍ മാത്രം ഗതാഗതം തുടങ്ങാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.