അബുദാബിയില്‍ പൊതു സ്ഥലങ്ങളില്‍ മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ നരിവധിപേര് അറസ്റ്റില്‍. ഇന്നലെ മുസഫ ഷാബിയ 12ല്‍ നടന്ന പരിശോധനയില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
താമസസ്ഥലങ്ങള്‍ക്ക് സമീപത്ത് തുറസ്സായ സ്ഥലത്ത് മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. കോടതി വിധി അനുസരിച്ച് തടവോ പിഴയോ അല്ലെങ്കിലും രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും.
ഇത്തരം പ്രവണതകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ലേബര്‍ ക്യാംപുകള്‍, ബാച്ച്ലേഴ്സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മുസ്ലിങ്ങള്‍ അല്ലാത്തവര്‍ക്ക് വ്യക്തിഗത ആവശ്യത്തിന് മദ്യം വാങ്ങാന്‍ യുഎഇയില്‍ അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാനാകും.എന്നാല്‍ തുറസ്സായ സ്ഥലത്ത് മദ്യപിക്കരുതെന്നാണ് നിയമം.
വ്യക്തികള്‍ മദ്യം വില്‍ക്കുന്നതും ശേഖരിക്കുന്നതും നിയമ ലംഘനമാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ തടവിന് പുറമെ 50,000 ദിര്‍ഹം വരെ പിഴയും ലഭിക്കാം. ചില കേസുകളില്‍ നാടുകടത്തുലുമുണ്ടാകാം.
അതേസമയം ഷാര്‍ജ എമിറേറ്റ്സില്‍ മദ്യം വാങ്ങാനോ വില്‍ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം.