കുവൈത്തിലെ നടപ്പാലത്തിലൂടെ മോട്ടോർ സൈക്കിൾ ഓടിച്ചാൽ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. മോട്ടോർ സൈക്കിൾ യാത്രക്കാർ കാൽനടപ്പാലം അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഈ നടപടി.
ഇത്തരത്തിൽ നിയമം ലംഘിച്ചാൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാവും. ഇതുപോലുള്ള സംഭവങ്ങൾ ശ്രദ്ധിയിൽപ്പെട്ടാൽ അവരെ ഉടൻ പിടികൂടുമെന്നും മന്ത്രാലയം അറിയിച്ചു. ശേഷം ഇവരെ നാടുകടത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ജനങ്ങളുടെ സുരക്ഷയും സുഗമമായ ഗതാഗതവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.