പുതിയ ഒടിടി പ്ലാറ്റ്ഫോമിന് കുവൈറ്റ് രൂപം നൽകാനൊരുങ്ങുന്നു. ഇതിന് വേണ്ടിയുള്ള നിക്ഷേപ ബിഡ്ഡിങ് പ്രക്രിയക്ക് അന്തിമ രൂപം നൽകിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. കുവൈറ്റിൽ ആദ്യമായാണ് സർക്കാർ ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്നത്. സബ്സ്ക്രിപ്ഷൻ ചെയ്ത് ഉപഭോക്താക്കൾക്ക് ഒടിടി യിലൂടെ ടെലിവിഷൻ ചാനൽ പരിപാടികൾ, സിനിമകൾ എന്നിവ കാണാൻ സാധിക്കും.
അതേസമയം സിനിമകൾ, വെബ് സീരീസ്, ഡോക്യുമെന്ററികൾ എന്നിവയിലൂടെ കുവൈറ്റിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കുവൈറ്റ് മാധ്യമങ്ങൾ വികസിപ്പിക്കുന്ന വിപുല പദ്ധതികളുടെ ഭാഗം കൂടിയാണ് ഒടിടി എന്നും മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു. ഒടിടിയുടെ ലേലം ഉടൻ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.