ഫിനാന്‍സ്, ടെക്നിക്കല്‍ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആയിരിക്കും പരിശോധിക്കുക. ഓരോ തസ്തികയിലും ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടോയെന്ന് ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. പരിശോധനകൾക്ക് ശേഷം ഈ മേഖലയില്‍ ജോലിചെയ്യുന്നവരുടെ തസ്തികകള്‍ വിദ്യാഭ്യാസ യോഗ്യതകളുമായി നേരിട്ട് ബന്ധപ്പെടുത്തും. നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
16,000 പ്രവാസി തൊഴിലാളി വർക്ക് പെർമിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്ന് വാർത്തകർ പുറത്ത് വന്നിരുന്നു. എന്നാൽ ഇത് കൃത്യമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ രാജ്യത്തെ സാമ്പത്തിക, സാങ്കേതിക തൊഴിലുകളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഓഡിറ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.